ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച് കേന്ദ്രസ‍ര്‍ക്കാ‍‍ര്‍

0

ദേശീയ സമ്പാദ്യ പദ്ധതി (എന്‍എസ്‍സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു. 0.2 ശതമാനം കുറവാണ് കേന്ദ്രസ‍ര്‍ക്കാ‍‍ര്‍ വരുത്തിയിരിക്കുന്നത്. വിജ്ഞാപനമനുസരിച്ച്‌ പിപിഎഫ്, എന്‍എസ്‍സി എന്നിവയുടെ പലിശ നിരക്ക് 7.6 ശതമാനമാകും.
സുകന്യ സമൃദ്ധി അക്കൗണ്ട്, കിസാന്‍ വികാസ് പത്ര തുടങ്ങിയ അക്കൗണ്ടുകള്‍ക്കും പലിശ നിരക്കിലെ കുറവ് ബാധകമാണ്. എന്നാല്‍ മുതി‍ര്‍ന്ന പൗരന്മാ‍ര്‍ക്കുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കില്‍ മാറ്റമില്ല.
അഞ്ചു വര്‍ഷം കാലാവധിയുള്ള മുതിര്‍ന്ന പൗരന്മാ‍ര്‍ക്കുള്ള നിക്ഷേപ പദ്ധതിയുടെ കാലാവധിയാണ് 8.3 ശതമാനമായി നിലനി‍ര്‍ത്തുക. സേവിം​ഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനമായി തന്നെ തുടരും.

Leave A Reply

Your email address will not be published.