തുളസിസിയിലയിലെ ഔഷധ ഗുണങ്ങള്‍

0

തുളസി ഏറ്റവും ഉപകാരപ്പെട്ട ചെടികളില്‍ ഒന്നാണ്​. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറല്‍ അണുബാധുകളെ നേരിടാനും വിവിധ മുടി, ചര്‍മ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​. ആയുര്‍വേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​.
വിവിധ അസുഖങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒ​ട്ടേറെ എണ്ണകളില്‍ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്​. തുളസിയിലയില്‍ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്​ഥകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്​. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാനും ഇത് സഹായിക്കും.
തുളസിയില്‍ കാണുന്ന ലിനോലേക് ആസിഡ്​ ചര്‍മത്തിന്​ ഗുണകരമാണ്​. തുളസിക്ക് അലര്‍ജിക്കും അണുബാധക്കും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അസുഖങ്ങള്‍ വരു​മ്ബോള്‍ വീട്ടില്‍ നടത്തുന്ന പ്രതിവിധികളില്‍ മുന്നിലാണ്​ തുളസി. പതിവ് പനി മുതല്‍ മാരകമായ, ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ വരെ ചിലപ്പോള്‍ – തുളസി ഉപയോഗിച്ച്‌​ ചികിത്സിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങള്‍ക്കും തുളസിയില്‍ പ്രതിവിധിയുണ്ട്​.തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ രണ്ട്​ ​ഗ്രാം കുരുമുളക്​ പൊടി ചേര്‍ത്തുകഴിക്കുന്നത്​ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഡെങ്കിപ്പനിയില്‍ നിന്നു വേഗത്തില്‍ മോചനം നേടാനും തുളസി സഹായിക്കുന്നു. ഇഞ്ചി, തുളസിയില, ചൂടുവെള്ളം, തുളസി ഇല, കുരുമുളക്​ പൊടി എന്നിവ ചൂടു​വെള്ളത്തില്‍ ചേര്‍ത്തുകഴിക്കുന്നതും രോഗപ്രതിരോധത്തിന്​ സഹായിക്കും. ഇതിന്​ പുറമെ തുളസിയുടെ വൈദ്യശാസ്​ത്ര പ്രാധാന്യങ്ങള്‍ ചുവടെ:

  1. ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജന്‍റായി തുളസി പ്രവര്‍ത്തിക്കുന്നു.
  2. വിവിധ തരം ചൊറി ഉള്‍പ്പെടെയുള്ള ത്വക്ക്​ രോഗങ്ങളെ പ്രതിരോധിക്കുന്നു.
  3. ചര്‍മത്തിന്​ സൗന്ദര്യം നല്‍കുകയും ചെയ്യുന്നു.
  4. സംസ്​ക്കരിച്ചും അല്ലാതെയും പൗഡര്‍, പേസ്​റ്റ്​ തുടങ്ങിയ ആയൂര്‍വേദ വസ്​തുക്കളില്‍ ഉപയോഗിക്കുന്നു.
    5 ആന്‍റിബയോട്ടിക്, ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍, കാര്‍സിനോജനിക് ഏജന്‍റുകള്‍ അടങ്ങിയിരിക്കുന്നു.
  5. പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.
  6. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.
  7. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും, ശരിയായ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
    9 ഫൈറ്റോന്യൂറിയന്‍റ്, അത്യാവശ്യ എണ്ണകള്‍, വിറ്റാമിന്‍ എ, സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
  8. പ്രതിദിന തുളസി ഉപഭോഗം ശാരീരിക പ്രക്രിയകള്‍ സന്തുലിതമാക്കുന്നതിനും ക്രമീകരിക്കുന്നതിനും സഹായിക്കും.
  9. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു.
    12 ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി വൃക്കയിലെ കല്ല് വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
  10. മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന കോര്‍ടിസോള്‍ ഹോര്‍മോണി​ന്‍റെ അളവ്​ നിയന്ത്രിക്കാന്‍ തുളസി സഹായിക്കുന്നുവെന്ന്​ ലഖ്നൗവിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച്‌ ഇന്‍സ്​റ്റിറ്റ്യൂട്ടി​ന്‍റെ പഠനത്തില്‍ പറയുന്നു.
  11. ഫ്രീ റാഡിക്കലുകളുടെ ഹാനികരമായ ഫലങ്ങളെ തടയാന്‍ കഴിയും.
  12. ദന്ത ആരോഗ്യത്തിന്​ സഹായകം.
  13. കീടങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനും പ്രാണികളുടെ കടിയേല്‍ക്കു​മ്ബോള്‍ ചികിത്സിക്കാനും സഹായകം.
  14. ഹെപ്പറ്റൈറ്റിസ്, മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ ചികിത്സയില്‍ ഗുണം ചെയ്യുന്നു.
  15. വിഷാംശത്തെ സ്വാംശീകരിക്കാന്‍ ക​ഴിവുള്ള ചെടിയായും ഇതിനെ കരുതുന്നു.

Leave A Reply

Your email address will not be published.