സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം ; ശ്രീകാര്യം, പഴയ ഉള്ളൂര്‍ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍

0

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ശ്രീകാര്യം, പഴയ ഉള്ളൂര്‍ പ്രദേശങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ . വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം എല്‍ എസ് സാജുവിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ചതില്‍ ഹര്‍ത്താല്‍.വെട്ടേറ്റ സാജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. =ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.