കുല്ഭൂഷന് യാദവ് വിവാദം : ശക്തമായ നിലപാടുമായി സുഷമാസ്വരാജ് പാര്‍ലമെന്റിലേയ്ക്ക്
ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച കുല്ഭൂഷന് യാദവ് വിഷയത്തില്‍ ശക്തമായ നിലപാടുമായി സുഷമാസ്വരാജ് ഇന്ന് പാര്ലമെന്ടിലെത്തും.കുല്ഭൂഷന് യാദവിനെ സന്ദര്‍ശിച്ച മാതാവിനെയും ഭാര്യയെയും പാകിസ്താന് അവഹേളിച്ച സംഭവത്തില്‍ പാര്‍ലമെന്റില്‍ സുഷമാസ്വരാജ് ഇന്ന് പ്രസ്താവന നടത്തും. പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിദേശകാര്യമന്ത്രി എത്തും. കുല്ഭൂഷന് യാദവിനെ ഉടന്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ ശക്തമായി പ്രതിഷേധിച്ചിരുന്നു.രാവിലെ 11 ന് ലോക്സഭയിലും 12 ന് രാജ്യസഭയിലും സുഷമാ സ്വരാജ് സംസാരിക്കുന്നുണ്ട്. അതിനിടെ മതേതരത്വം എന്ന വാക്ക് ഒഴിവാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡേയുടെ പ്രസ്താവന ഇന്നലെ വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു.