എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി നാളെ അവസാനിക്കും

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ എസ്.ബി.ഐയില്‍ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കുകളുടെ കാലാവധി നാളെ അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 ന് അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു.ജനുവരി ഒന്ന് മുതല്‍ പുതിയ ചെക്ക് ലീഫ് ഉപയോഗിച്ചുള്ള ഇടപാട് മാത്രമേ അനുവദിക്കു. എസ്.ബി.ടിക്കു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, മൈസൂര്‍, ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, ഹൈദരാബാദ് എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കുകളുമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിപ്പിച്ചത്.

Leave A Reply

Your email address will not be published.