ഓസ്ട്രേലിയ- ഇംഗ്ലണ്ട് നാലാം ആഷസ് ടെസ്റ്റ് സമനിലയില്‍
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാമത്തെ ആഷസ് ടെസ്റ്റ് സമനിലയില്‍. അവസാന ദിവസം 2ന് 103 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മത്സര സമനിലയിലാവസാനിക്കുമ്ബോള് 263/4 എന്ന നിലയിലായിരുന്നു. സെഞ്ചുറിയോടെ സ്മിത്തും 29 റണ്‍സോടെ മിച്ചല്‍ മാര്‍ഷും ആയിരുന്നു ക്രീസില്‍.
അവസാന ദിവസം വിക്കറ്റുകള്‍ പെട്ടന്ന് വീഴ്ത്തി മത്സരത്തില്‍ ആധിപത്യം നേടാമെന്ന ഇംഗ്ലണ്ടിന്റെ മോഹത്തിന്റെ തിരിച്ചടിയായി സ്മിത്തും വാര്‍ണറും ഓസ്ട്രേലിയന്‍ ബാറ്റിങ്ങിന് കരുത്തേകുകയായിരുന്നു. വാര്‍ണര്‍ 86 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ 102 റണ്‍സോടെ സ്മിത്ത് പുറത്താവാതെ നിന്നു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ വാര്‍ണറുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയ 327റണ്‍സ് എടുത്തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അലിസ്റ്റര്‍ കുക്കിന്റെ 244 റണ്‍സിന്റെ പിന്‍ബലത്തില്‍ 491 റണ്‍സ് എടുത്ത് മത്സരത്തില്‍ ആധിപത്യം നേടിയിരുന്നു. എന്നാല്‍ അവസാന ദിവസം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മേല്‍ അധ്യപത്യം നേടിയ ഓസ്ട്രലിയ മത്സരം സമനിലയിലാകുകയായിരുന്നു.