”ഞങ്ങള്‍ ഹായ്​ ബൈ സുഹൃത്തുക്കളാണ്​” പി വി സിന്ധു

0

ഇന്ത്യന്‍ ബാഡ്​മിന്‍റണ്‍ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെട്ട രണ്ട്​ താരങ്ങള്‍. പി.വി സിന്ധുവും സൈന നെഹ്​വാളും. ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍കുമായിരുന്ന ഇന്ത്യന്‍ കായിക രംഗത്തെ രാജ്യാന്തര നേട്ടങ്ങള്‍ കൊണ്ട്​ മറ്റ്​ കായിക ഇനങ്ങളിലേക്ക്​ കൂടി വ്യാപിപ്പിച്ച അനേകം താരങ്ങളിലെ രണ്ട്​ ​െപണ്‍കുട്ടികള്‍. ഇരുവരും ഹൈദരാബാദ്​ സ്വദേശികള്‍.എന്നാല്‍ ഒരേ ഇനത്തില്‍ മല്‍സരിക്കുന്നവര്‍ക്കിടയിലെ തൊഴില്‍പരമായ അകല്‍ച്ചക്ക്​​ പുറമേ സൈനയും സിന്ധുവും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇട​ം നേടിയിരുന്നു. ഇരുവരും പരസ്​പരം ഏറ്റുമുട്ടിയപ്പോഴൊക്കെ കോര്‍ട്ടിന്​ ചുറ്റും ജനപ്രളയമുണ്ടായി.സൈനയും സിന്ധുവും തമ്മിലുള്ള കോര്‍ട്ടിനകത്തെ പോരാട്ടം എല്ലാര്‍ക്കുമറിയാവുന്ന കാര്യമാണെങ്കിലും പുറത്ത്​ ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടോയെന്ന്​ സംശയിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒടുവില്‍ സിന്ധു തന്നെ അതിന്​ വിശദീകരണവുമായി എത്തി.
‘ഞങ്ങള്‍ സുഹൃത്തുക്കളാണ്​” പക്ഷെ ”ഹായ്​ ബൈ സുഹൃത്തുക്കളാണെന്ന്​ മാത്രം” അത്ര തന്നെ. പരിശീലന മത്സരങ്ങള്‍ സൈനയുമൊത്ത്​ കളിക്കാറുണ്ട്​, പക്ഷെ സംസാരിക്കാനോ സൗഹൃദം പുതുക്കാനോ സമയം കിട്ടാറില്ല. ഞങ്ങള്‍ക്ക്​ പരിശീലനത്തില്‍ ​ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലാണത്​, ഒരു അഭിമുഖത്തില്‍ സിന്ധു പറഞ്ഞു.

Leave A Reply

Your email address will not be published.