വ്യാജമായ പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വെങ്കയ്യ നായിഡു

0

ന്യൂഡല്‍ഹി:വ്യാജമായ പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വെങ്കയ്യ നായിഡു രാജ്യസഭയില്‍. കബളിപ്പിക്കുന്ന പരസ്യങ്ങളുടെ പിടിയില്‍ താനും വീണുപോയിട്ടുണ്ടെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ച് തനിക്ക് 1230 രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ഞാന്‍ ഒരു പരസ്യം കാണാനിടയായി. 28 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു അത്. ഞാന്‍ കുറച്ചാളുകളോട് സംസാരിച്ചു. അത് വാസ്തവമാകില്ലെന്ന് അവര്‍ പറയുകയും ചെയ്തു.ഞാന്‍ പിന്നെയും ആ പരസ്യം കണ്ടു. ഉപഭോക്താവ് 1230 രൂപ നല്‍കണമെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഞാന്‍ പണം അടച്ചു. എന്നാല്‍ ഗുളികകള്‍ക്ക് പകരം മറ്റൊരു ഒഴിഞ്ഞ പെട്ടിയാണ് ലഭിച്ചത്. ഗുളികകള്‍ ലഭിക്കണമെങ്കില്‍ 1000 രൂപകൂടി അടയ്ക്കണമെന്നായിരുന്നു ആ പെട്ടിയില്‍ ഉണ്ടായിരുന്ന നിര്‍ദേശം- വെങ്കയ്യ നായിഡു പറഞ്ഞു.തുടര്‍ന്ന് ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. അമേരിക്കയില്‍നിന്നുള്ള പരസ്യമായിരുന്നു അതെന്ന് അപ്പോഴാണ് മനസ്സിലായത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസില്‍നിന്നോ മറ്റ് രാജ്യങ്ങളില്‍നിന്നോ ആയിക്കോട്ടെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.