ദേഷ്യം നിയന്ത്രിക്കാന്‍ എളുപ്പ വഴി

0

എല്ലാവരുടെയും വലിയ പ്രശ്നമാണ് കോപം. എപ്പോഴും നിയന്ത്രിക്കണമെന്ന് വിചാരിച്ചാല്‍ പോലും നമുക്കതിന് കഴിയില്ല എന്നതാണ് സത്യം. പലപ്പോഴും ദേഷ്യപ്പെടണമെന്ന് വിചാരിച്ചല്ലെങ്കില്‍ പോലും സാഹചര്യം കാരണം നാം അറിയാതെ ചൂടായിപ്പോകും.എന്നാല്‍ എല്ലാവരും ഒരുപോലെ ശ്രമിക്കുന്ന ഒന്നാണ് കോപം നിയന്ത്രിക്കുക എന്നകാര്യം.കോപം നിയന്ത്രിക്കാന്‍ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. മാനസികവ്യാപാരത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളെന്നതിനാല്‍ മാനസികാരോഗ്യ ചികിത്സകളാണ് നടത്തിവരുന്നത്.എന്നാല്‍ മുല്ലപ്പൂവിന്റെ സുഗന്ധത്തിനും റോസാപുഷ്പത്തിന്റെ നിര്‍മല സുഗന്ധത്തിനും കോപം കുറയ്ക്കാന്‍ കഴിയുമെന്നത് പുതിയ അറിവായിരിക്കുമല്ലോ. അതുപോലെ ജമന്തിപ്പൂവിന്റെ ഗന്ധം കൊണ്ടും കോപം അടക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Leave A Reply

Your email address will not be published.