ബ്ലാസ്റ്റേര്‍സ്-ബംഗളൂരു പോരാട്ടം ഞായറാഴ്ച്ച

0

പുതുവര്‍ഷരാവ് ആരുടേതാവും എന്നാണ് ഇന്ത്യന്‍കാല്പ്പന്തുലോകം ഉറ്റുനോക്കുന്നത്. ഐഎസ്‌എല്ലില്‍ കരുത്തരായ ബംഗളൂരു എഫ് സിയും കേരളാ ബ്ലാസ്റ്റേര്‍സും തമ്മിലുള്ള പോരാട്ടം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിനു തീപിടിപ്പിക്കും. പുതുവത്സരാഘോഷത്തിമിര്‍പ്പില്‍ ഇരുടീമുകളും ബൂട്ടുകെട്ടിയിറങ്ങുമ്ബോള്‍ മാസങ്ങള്‍ പിന്നിടുന്ന ആരാധകപോര്‍വിളികള്‍ക്കും തീരുമാനമാകും.

ഐഎസ്‌എല്‍ സീസണിന് മുമ്ബ് നിലവില്‍ കേരളാ ബ്ലാസ്റ്റേര്‍സ് താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും തങ്ങളുടെ മുന്‍ ക്ലബ്ബായ ബംഗളൂരുവിന്റെ എഎഫ്സി കപ്പ് മത്സരം കാണാന്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ബംഗളൂരുവിന്റെ ഫാന്‍സ് ഗ്രൂപ്പ് ചാന്റ് മുഴക്കി താരങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയിരുന്നു. ഇതോടെയാണ് ബംഗളൂരു-ബ്ലാസ്റ്റേര്‍സ് വൈരം ചൂടുപിടിച്ചത്.

മുംബൈ സിറ്റി എഫ്സിക്കെതിരായ ആദ്യ മത്സരത്തില്‍ ‘ഹൂ ദി ഫക്ക് ഈസ് കേരളാ ബ്ലാസ്റ്റേര്‍സ്’ എന്നും ‘ഫക്ക് ഓഫ് മഞ്ഞപ്പട’ എന്നും ചാന്റ് മുഴക്കിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇന്ത്യന്‍ ഫുട്ബോളിലെ പുതിയൊരു റിവാല്‍റിക്ക്് വഴിയൊരുക്കി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇരുടീമുകളുടെയും ആരാധകര്‍ പരസ്പരം പോര്‍വിളികള്‍ നടത്തി.

ഐ എസ് എല്‍ നാലാം സീസണിന് തുടക്കം കുറിച്ച നാള്‍ മുതല്‍ ആരാധകര്‍ പ്രത്യാശയോടെ കാത്തിരിക്കുന്ന ബംഗളൂരു-ബ്ലാസ്റ്റേര്‍സ് നാളെ കൊച്ചിയില്‍ അരങ്ങേറുമ്ബോള്‍ പതിനായിരങ്ങള്‍ സ്റ്റേഡിയത്തിലും അതിന്റെ നൂറുമടങ്ങ് ടെലിവിഷനു മുമ്ബിലും മഞ്ഞപ്പടയ്ക്കു വേണ്ടി ആര്‍പ്പുവിളിക്കാനുണ്ടാവും.

Leave A Reply

Your email address will not be published.