പ്രീമിയര്‍ ലീഗ് ; ലിവര്‍പൂള്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും
പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. സ്വാന്‍സികെതിരായ മികച്ച വിജയത്തിനു ശേഷമാണ് ലിവര്‍പൂള്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടുന്നത്. ആന്‍ഫീല്‍ഡിലാണ് മത്സരം നടക്കുക.
ലെസ്റ്റര്‍ അവസാന 4 കളികളില്‍ 3 എണ്ണത്തിലും പരാജയപ്പെട്ടാണ് കളത്തിലിറങ്ങുന്നത്. ലെസ്റ്ററിന്റെ പരാജയം ലിവര്‍പൂളിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ മത്സരത്തില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ലെസ്റ്റര്‍ കളിക്കാനിറങ്ങുന്നത്.ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരത്തിന്റെ കിക്കോഫ്.