പുതുവര്‍ഷം ആദിവാസികളോടൊപ്പം ചെലവിടാന്‍ ചെന്നിത്തല

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം ഇക്കുറിയും ആദിവാസികളോടൊപ്പം. ഇത്തവണ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്ബുഴ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തല കുടംബസമേതം പുതുവര്‍ഷം ചെലവിടുന്നത്.

ജനുവരി 1 ന് രാവിലെ 9 മണിക്ക് പൂയംകുട്ടി ബ്ളാവന കടത്തുകടവില്‍ എത്തുന്ന രമേശ് ചെന്നിത്തലയെയും കുടംബത്തെയും ആദിവാസികള്‍ പരമ്ബരാഗത രീതിയില്‍ സ്വീകരിച്ച്‌ ആദിവാസി ഊരിലെത്തിക്കും. സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയിടങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചിലവഴിക്കും.

ഇത് ആറാംതവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചെലവിടുന്നത്. അദ്ദേഹം കെപിസിസി പ്രസിഡന്റായിരിക്കെ തുടങ്ങിയ പതിവാണിത്. ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും ഉള്‍പ്പെടെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് വര്‍ഷം തോറും പുതുവര്‍ഷ ദിനത്തില്‍ തീര്‍ത്ഥ യാത്ര പോലെ നടത്തുന്ന ഈ ഉദ്യമം.

Leave A Reply

Your email address will not be published.