പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ മാനേജര്‍ അറസ്റ്റില്‍
ലക്നൗ: ഉത്തര്‍ പ്രദേശിലെ ഷഹദത്ത്ഗഞ്ചില് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാ മാനേജരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി നടന്ന റെയ്ഡില്‍ മദ്രസയില്‍ നിന്ന് 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു.മാനേജര്‍ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തിരുന്നുവെന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ലക്നൗ എസ്പി ദീപക് കുമാര്‍ അറിയിച്ചു.