സദ്ദാം ഹുസൈന്‍ ഓര്‍മ്മയായിട്ട് ഇന്ന്‍ പതിനൊന്നു വര്‍ഷം

0

ഇറാഖ്: ഇറാഖ്​ പ്രസിഡന്റായിരുന്ന​ സദ്ദാം ഹുസൈനെ അമേരിക്ക വകവരുത്തിയിട്ട്​ ഇന്നേക്ക്​ പതിനൊന്നു വർഷം. മുസ്ലിം, അറബ്​ ലോകത്തെ അവേഹളിച്ച്​​ ബലിപെരുന്നാൾ ദിനത്തിലാണ് അമേരിക്ക സദ്ദാമിനെ തൂക്കിലേറ്റിയത്. കൂട്ടനശീകരണായുധങ്ങളുടെ പേരിൽ ഇറാഖിൽ അധിനിവേശം നടത്തിയ യു.എസ്​ ഭരണകൂടം എണ്ണസമ്പന്ന അറബ്​ രാജ്യത്തെ കൂടിയാണ്​ ഇല്ലായ്മ ചെയ്തത്​.1979ൽ ഇറാഖ്​ പ്രസിഡന്റ്​. അറബ്​ ദേശീയതയോടും അമേരിക്കയോടും മാത്രമല്ല, ഇടതുധാരയോടും ചേർന്നുനിന്ന വിരുദ്ധ വ്യക്തിത്വം. വിയോജിപ്പിന്റെ സ്വരങ്ങൾ അടിച്ചമർത്തി. ഇറാനുമായി നീണ്ട എട്ടുവർഷത്തെ യുദ്ധം. ഖുമൈനിയുടെ ഇറാനെ അമർച്ച ചെയ്യാൻ യാങ്കി മുതൽ അറബ്​ ഭരണകൂടങ്ങൾ വരെ ആയുധങ്ങളും സമ്പത്തും കൈമാറി. 1990ൽ കുവൈത്ത്​ അധിനിവേശം. അതോടെ തന്ത്രം പാളി.കുവൈത്ത്​ മോചനത്തിലൂടെ ഗൾഫിൽ അമേരിക്ക സൈനിക സ്വാധീനം ഉറപ്പിച്ചു. നീണ്ട പന്ത്രണ്ട്​ കൊല്ലം സദ്ദാമിന്റെ ഇറാഖ്​ ഉപരോധത്തിന്റെ കെടുതിയിൽ. തുടർന്ന്​ ഇല്ലാക്കഥകൾ മെനഞ്ഞ്​ 2003ൽ വൻശക്തികളുടെ ഇറാഖ്​ അധിനിവേശം. 2003 ഡിസംബറിൽ തിക്രിതിൽ നിന്ന്​ സദ്ദാം യു.എസ്​ സൈന്യത്തിന്റെ പിടിയിൽ. ഹലാബ്​ജ കൂട്ടക്കൊലയുടെ പേരിൽ നീണ്ട വിചാരണ പ്രഹസനം. 2006 ഡിസംബർ 30ന്​ ബലിപെരുന്നാൾ വെളുപ്പിന്​ സദ്ദാമിനെ അവർ തൂക്കിലേറ്റി.

Leave A Reply

Your email address will not be published.