മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറും ബോളിവുഡിന്റെ ബാദ്ഷായും മസ്കറ്റില്‍

0

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ബോളിവുഡിന്റെ ബാദ്ഷായും മസ്കറ്റില്‍. കല്യാണ്‍ ജൂവലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് ഖാനും മഞ്ജു വാര്യറും മസ്കറ്റില്‍ എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. ബച്ചന് പകരമായാണ് കിങ് ഖാന്‍ വരുന്നത്.ഷാരൂഖിനെ കണ്ടപ്പോള്‍ അടുത്ത ബന്ധമുള്ള ആരെയോ പോലെ തോന്നി എന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. പൊതു പരിപാടികളില്‍ വളരെ ലാളിത്തത്തോടെ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാന്‍ ഇത്തവണയും അതു തെറ്റിച്ചില്ല. മഞ്ജു വാര്യര്‍ക്കായി പാട്ടുപാടാനും ഷാരൂഖ് തയ്യാറായി.മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേശന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്. ഉ്ദഘാടന ചടങ്ങുകള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.