സോളാര്‍ കേസ് വഴിത്തിരിവിലേക്ക് : സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതിന് പിന്നില്‍ ഗണേശ്കുമാര്‍

0

കൊട്ടാരക്കര: സോളാര്‍ കേസ് വഴിത്തിരിവിലേക്ക്.സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ചേര്‍ത്തതിന് പിന്നില്‍ ഗണേശ്കുമാര്‍സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തതു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.