മുഖ്യമന്ത്രിയ്ക്ക് വധഭീഷണി : രണ്ട് പേര് അറസ്റ്റില്‍
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ്
ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ള. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരകഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.ഇവരെ വിശദമായി ചോദ്യം ചെയ്തപേ്പാള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.