പുതുവര്‍ഷാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

0

തിരുവനന്തപുരം: ബാലരാമപുരത്ത് പുതുവര്‍ഷ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാറാനെല്ളൂര്‍ സ്വദേശി അരുണ്‍ജിത്താണു മരിച്ചത്. സിഐയെ അക്രമിച്ചതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അരുണ്‍ജിത്ത്. ബാലരാമപുരത്തിനു സമീപമുള്ള കോളനിയില്‍ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണു സംഘര്‍ഷമുണ്ടായത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം ഏറ്റമുട്ടലിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. അരുണ്‍ജിത്തിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്കും വെട്ടേറ്റിട്ടുണ്ട്.

Leave A Reply

Your email address will not be published.