എടിഎം സേവനനിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ബാങ്കുകള്‍

0

എടിഎം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്റര്‍ബാങ്ക് ഇടപാട് ചെലവും പരിപാലന ചെലവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് വിവരം.

നോട്ട് നിരോധനത്തിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചിലവ് കൂടി. അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെ മറ്റു ബാങ്കിന്റെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്ബോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

സ്വകാര്യ ബാങ്കുകളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് വന്‍കിട പൊതുമേഖല ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ആര്‍ബിഐയെ അറിയിച്ചിരിക്കുന്നത്.

സുരക്ഷാ സംവിധാനമൊരുക്കുന്നതിനും നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനുവേണ്ടി എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്കരിക്കുന്നതിന് വലിയ തുക ചിലവാക്കേണ്ടിവന്നിട്ടുണ്ട് എന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.