നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

0

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കുന്ന ജനുവരി രണ്ടിന് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ദേശീയതലത്തില്‍ പണിമുടക്കും. സംസ്ഥാനത്ത് നാളെ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഡോക്ടര്‍മാര്‍ പണിമുടക്കും.ഒപിയിലും വാര്‍ഡുകളിലും ഡോക്ടര്‍മാര്‍ കയറില്ലെന്നും എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11 മണിക്ക് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറുമണി മുതല്‍ രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയിരുന്നു.
ഹോമിയോ ആയുര്‍വേദം യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ഒരു കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാനുള്ള അനുമതി മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഇതിനെതിരെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ആയുഷിന് ചെറിയ കോഴ്സിലൂടെ നല്‍കുന്ന നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐഎംഎയുടെ ആരോപണം.എംബിബിഎസ് നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതിനായി വീണ്ടും പരീക്ഷ കൊണ്ടു വരുന്നത് എന്‍ട്രന്‍സ് മാഫിയയെ സഹാക്കിനാലുള്ള നീക്കമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

Leave A Reply

Your email address will not be published.