യു എസിനെ പരിഹസിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍
സോള്‍:യു എസിനെ പരിഹസിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം. അതിനാല്‍ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുമ്ബെടില്ല. യുഎസ് മുഴുവന്‍ എത്താവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അതിന്റെ ബട്ടണ്‍ എന്റെ ഡസ്കിലുമുണ്ട്. ഇതു ഭീഷണിയല്ല. ഇതാണു യാഥാര്‍ഥ്യമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി.സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്ബോള് മാത്രമേ ഇവ ഉപയോഗിക്കുകയുള്ളുവെന്നും കിം പറഞ്ഞു.