ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക്

0

മികച്ച സ്ട്രൈക്കേര്‍സില്‍ ഒരാളായ ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക് തിരിച്ച്‌ എത്തുന്നു. ആദ്യ സീസണില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ ജേഴ്സിയിലാകും ഒഡാഫയെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് വീണ്ടും കാണാന്‍ കഴിയുക.ടീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങള്‍ പരിക്ക് കാരണം ടീം വിടാന്‍ തീരുമാനിച്ചത് ഗോകുലത്തിന് കനത്ത തിരിച്ചടി ആയ സന്ദര്‍ഭത്തിലാണ് ഈ പഴയ നൈജീരിയന്‍ പടക്കുതിരിയ്ക്ക് കോഴിക്കോടിന്റെ മണ്ണിലേക്ക് ക്ഷണം നല്‍കിയത്. പഴയ പ്രതാപം ഒഡായ്ക്ക് ഇപ്പോയില്ലാ എങ്കിലും ഗോകുകത്തിന്റെ മുന്‍നിരയില്‍ അത്യാവിശ്യമായ ഫിനിഷിംഗ് ടച്ച്‌ ഒഡാഫ നല്‍കുമെന്ന് പ്രതീക്ഷിക്കാം.അവസാനമായി ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ സതേണ്‍ സമിറ്റിക്ക് വേണ്ടിയാണ് ഒഡാഫ കളിച്ചത്. ആറു മാസത്തോളമായി ഒഡാഫ കളത്തിന് പുറത്താണ്. മുമ്ബ് മൂന്നു തവണ ഐലീഗിലെ ടോപ്പ് സ്കോററായിട്ടുണ്ട് ഒഡാഫ. ചര്‍ച്ചിലിനൊപ്പം ഐ ലീഗ് കിരീടവും നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.