ആദ്യ ശതകം നഷ്ടമായി ഷോര്‍ട്ട്; ഹോബാര്‍ട്ടിനു കൂറ്റന്‍ സ്കോര്‍

0

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡി’ആര്‍ക്കി ഷോര്‍ട്ടിന്‍റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സി‍ഡ്നി തണ്ടറിനെതിരെ മികച്ച സ്കോര്‍ കണ്ടത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മൂന്ന് റണ്‍സിനു ശതകം നഷ്ടമായെങ്കിലും ഷോര്‍ട്ടിന്റെയും ബെന്‍ മക്ഡര്‍മട്ടിന്റെയും ബാറ്റിംഗ് മികവില്‍ ഹോബാര്‍ട്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ഹറികെയിന്‍സിനെ ബാറ്റിംഗിനയയ്ച്ചു. 63 പന്തില്‍ 97 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും മാത്യൂ വെയിഡ്(27), ബെന്‍ മക്ഡര്‍മട്ട്(49*) എന്നിവരുടെ മികച്ച പിന്തുണയും മുതല്‍ക്കൂട്ടാക്കിയാണ് ഹോബാര്‍ട്ട് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189റണ്‍സ് നേടിയത്. ബെന്‍ 25 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടിയത്.

9 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് തന്റെ 97 റണ്‍സ് ഷോര്‍ട്ട് നേടിയത്. ഫവദ് അഹമ്മദ്, ഗുരീന്ദര്‍ സന്ധു, ഷെയിന്‍ വാട്സണ്‍ എന്നിവരാണ് സിഡ്നിയ്ക്കായി വിക്കറ്റുകള്‍ നേടിയത്. അരയ്ക്ക് മീതെ രണ്ട് ഫുള്‍ ടോസ് എറിഞ്ഞതിനു മിച്ചല്‍ മക്ലെനാഗനെ ബൗളിംഗില്‍ നിന്ന് സിഡ്നിയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.

Leave A Reply

Your email address will not be published.