പകര്‍ച്ച പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ആരംഭം കുറിച്ചു

0

തിരുവനന്തപുരം :പകര്‍ച്ച പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ആരംഭം കുറിച്ചു.പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ ഉളള ചുമതല ആരോഗ്യ വകുപ്പിന് മാത്രമല്ലെന്ന് മുഖ്യമന്ത്രി.വകുപ്പുകളുടെ ഏകോപനത്തിലൂടെ വേണം പകര്‍ച്ച പനിയെ പ്രതിരോധിക്കാനെന്ന് മുഖ്യമന്ത്രി പറഞു. പകര്‍ച്ച പനിയെ പ്രതിരോധിക്കാനുളള സംസ്ഥാനതല യോഗം ഉത്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യം ഒാര്‍മ്മിപ്പിച്ചത്.പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ക‍ഴിഞ്ഞ വര്‍ഷം നേരിട്ട് വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വര്‍ഷത്തെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരിക്കുന്നത്.പകര്‍ച്ച പനിയെ പ്രതിരോധിക്കാനുളള സംസ്ഥാനതല യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് പനിയെ പ്രതിരോധിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ഒാര്‍മ്മിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധകളും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ആരോഗ്യ വകുപ്പും, ആര്‍ദ്രം മിഷനും കൂടി ചേര്‍ന്നാണ് പനിപ്രതിരോധ് പ്രവര്‍ത്തനങ്ങ‍ളുടെ യോഗം ആസൂത്രണം ചെയ്തത്. ഇന്ന്‍ മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പനി ബാധിതരുടെ എണ്ണം അറിയാനുളള മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖ്യമന്ത്രി പുറത്തിറക്കി.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ വെച്ച്‌ കൊണ്ടാവും ഇനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ആരോഗ്യമന്ത്രി കെ കെ ഷൈലജ, ജനകെടി ജലീല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.