സെക്രട്ടറിയേറ്റില്‍ ഇന്നുമുതല്‍ പഞ്ചിംഗ് കര്‍ശനമാക്കി
തിരുവനന്തപുരം: ഇനി വൈകി വന്നാല്‍ പിടിവീഴും.സെക്രട്ടറിയേറ്റില്‍ ഇന്നുമുതല്‍ പഞ്ചിംഗ് കര്‍ശനമാക്കി.പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ശമ്പളം ലഭിക്കു. ശമ്പളം വിതരണം
ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട് വെയറുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ വൈകിയെത്തുന്ന ജീവനകാര്‍ക്ക് ശന്പളം നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസം ലീവായി രേഖപ്പെടുത്തും.ജീവനക്കാര്‍ പലരും കൃത്യസമയത്ത് ഹാജരാകുന്നില്ല എന്ന പരാതി വ്യാപകമായതോടെയാണ് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം 2017~ല്‍ തന്നെ പ്രഖ്യാപിക്കുകയും
ചെയ്തിരുന്നു.