വാറ്റ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ ; സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടായേക്കും

0

യു.എ.ഇ.യിലും സൗദി അറേബ്യയിലും ഇന്നു മുതല്‍ പ്രാബല്യത്തിലെത്തിയ മൂല്യവര്‍ധിത നികുതി (വാറ്റ്) സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടാക്കിയേക്കുമെന്ന് സൂചന.സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് വാറ്റ് രേഖപ്പെടുത്തുന്നത്.പണിക്കൂലി കൂടി കണക്കിലെടുക്കുമ്ബോള്‍ ഒരു പവന് ശരാശരി 80 ദിര്‍ഹം (1350 രൂപയോളം) വരെയെങ്കിലും വില കൂടുതലാവുമെന്നാണ് സൂചന.ജനുവരി ഒന്നിന് വാറ്റ് നിലവില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.വാറ്റ് രജിസ്ട്രേഷന്‍ നേരത്തേതന്നെ തുടങ്ങിയിരുന്നെങ്കിലും അവസാന ദിവസങ്ങളിലാണ് കൂടുതല്‍ നടന്നത്. വര്‍ഷത്തില്‍ 3.75 ലക്ഷം ദിര്‍ഹത്തിലേറെ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ഉത്തരവ്.

Leave A Reply

Your email address will not be published.