ജി.എസ്.ടിയാണ് ടൂറിസം മേഖലയെ ബാധിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ജി എസ് ടി നടപ്പിലാക്കിയതാണ് മദ്യനയത്തെക്കാള്‍ ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്.കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ 2016നേക്കാള്‍ ഒരു ശതമാനത്തിന്റെ കുറവാണ് 2017ല്‍ രേഖപ്പെടുത്തിയത്. ചരക്കുസേവന നികുതിക്ക് ശേഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്നും മന്ത്രി പറഞ്ഞു.