പുതിയ എ- സെഗ് മെന്റ് എസ്യുവിയുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

0

പുതിയ രണ്ട് എസ്യുവികളെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പുതിയ എ-സെഗ് മെന്റ് എസ്യുവിയാണ് ഹ്യുണ്ടായിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ആദ്യ മോഡല്‍.2020 ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന മൂന്നാം തലമുറ i10ന്റെ അടിസ്ഥാനത്തിലാണ് പുതിയ എസ്യുവി എത്തുക. ഇതോടൊപ്പം പുതിയ സബ് കോമ്ബാക്‌ട് എസ്യുവിയെയും ഹ്യുണ്ടായി ഒരുക്കുന്നുണ്ട്. ‘QXi’ എന്നാണ് പുതിയ സബ് കോമ്ബാക്‌ട് എസ്യുവിയുടെ കോഡ്നാമം.കോണ്‍സെപ്റ്റ് മോഡല്‍ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് QXi. 2016 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് കാര്‍ലിനോ കോണ്‍സെപ്റ്റിനെ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിച്ചത്. 2019 ന്റെ ആദ്യത്തില്‍ QXi വിപണിയില്‍ എത്തുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.