മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ച് ശിവസേന

0

മുംബൈ:മോദിയെ പരിഹസിച്ച്‌ ശിവസേന വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ശിവസേന. മുഖപത്രമായ സാമ്നയിലാണ് മോദിയെ പരിഹസിച്ചുകൊണ്ട് ശിവസേന മുഖപ്രസംഗമെഴുതിയത്.നമ്മുടെ പ്രധാനമന്ത്രി അച്ചടക്കമുള്ള ആളാണ്. എല്ലാ എം.പിമാര്‍ക്കും നമോ ആപ്പിലൂടെ അദ്ദേഹം ഗുഡ്മോണിങ് പറയും. എന്നാല്‍ വളരെ കുറച്ച്‌ പേര്‍ മാത്രമാണ് മറുപടി നല്‍കുന്നത്.
ഇന്ത്യയെ ഡിജിറ്റല്‍ ആക്കാനായി പ്രധാനമന്ത്രി മുന്‍കയ്യെടുക്കുന്നുണ്ട്. കടങ്ങളെല്ലാം ഓണ്‍ലൈനിലൂടെ എഴുതിത്തള്ളുമെന്നാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് മോദി നല്‍കിയ വാഗ്ദാനം. എന്നാല്‍ ബി.ജെ.പി നേതാക്കളെ പോലും ഇതുവരെ ഡിജിറ്റലൈസഷന്‍ ബാധിച്ചതായി തോന്നുന്നില്ല.

Leave A Reply

Your email address will not be published.