സിസ്റ്റര്‍ അഭയ കേസ് : ആദ്യ വിധി ഈ മാസം 5ന്

0

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്.തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നീ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജിയിലും മുന്‍ ആര്‍.ഡി കിഷോര്‍, ക്ലര്‍ക്ക് മുരളീധരന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലുമാണ് വിധി പറയുക. രണ്ട് ഹര്‍ജികളിലും വാദം കേട്ട ജഡ്ജി ജെ. നാസര്‍ വിധി ഈ ആഴ്ചതന്നെ പറയുമെന്നും പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ചതന്നെ പരിഗണിക്കുമെന്നും പറഞ്ഞു.

Leave A Reply

Your email address will not be published.