രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ് മാറി ബി.ജെ.പി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എന്‍.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോള്‍ 57 അംഗങ്ങളാണ് ബി.െജ.പിക്കുള്ളത്.നിലവില്‍ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് ഹരിയാന, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പിക്ക് ഗുണകരമായത്. ആറ് അംഗങ്ങളുള്ള ബി.ജെ.പി ഘടകകക്ഷി ജെ.ഡി.യുവിന് ഒന്നിലധികം പേരെ നഷ്ടമാകും. എന്നാല്‍, യു.പി.എ കക്ഷിയായ ആര്.ജെ.ഡിക്ക് നിലവിലെ മൂന്നു അംഗങ്ങള്‍ക്കൊപ്പം രണ്ടു പേരെ കൂടി ലഭിക്കും.