യുഎസിന് മറുപടിയുമായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി

0

ഇസ്ലാമാബാദ്: സൈനിക സഹായം നിര്‍ത്തിലാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ മറുപടിയുമായി പാകിസ്താന്‍ രംഗത്ത്. അമേരിക്കയുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പാകിസ്താന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്ക പോരാടുമ്ബോള്‍ ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറുകയായിരുന്നുവെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നും ഡോണള്‍ഡ് ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ ട്രംപ് ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ലെന്ന് ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയില്‍ നിന്നും സ്വീകരിച്ച എല്ലാ സഹായങ്ങളും വെളിപ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറാണ്. ലഭിച്ച സഹായങ്ങള്‍ക്കെല്ലാം തിരിച്ചും പാകിസ്താന്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.