25 കോടി രൂപയുടെ കൊക്കൈനുമായി ഫിലിപ്പൈന്‍സ് യുവതി പിടിയില്‍

0

കൊച്ചി: കൊച്ചിയിലെ കൊക്കൈന്‍ വേട്ട ഫിലിപ്പൈന്‍സ് യുവതി പിടിയില്‍. കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കൈന്‍ പിടികൂടിയത്.കൊച്ചിയിലെ പ്രമുഖമായ ഒരു ഹോട്ടലില്‍ വെച്ചാണ് കൊക്കൈന്‍ കൈമാറാന്‍ നിശ്ചയിച്ചിരുന്നതെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. അറസ്റ്റിലായ ഫിലിപ്പൈന്‍സ് യുവതി ജൊഹാനയ്ക്ക് ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കൈന്‍ കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയാണെന്നാണ് സൂചന.25 കോടി രൂപ വിലവരുന്ന കൊക്കൈനാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഏകദേശം അഞ്ച് കിലോയോളം കൊക്കൈനാണ് പിടിച്ചെടുത്തത്. ബ്രസീലിലെ സാവോപോളയില്‍ നിന്നാണ് കൊക്കൈനുമായി യുവതി എത്തിയത്. കൊക്കൈന്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് ലഹരിമരുന്ന് മാഫിയ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നെടുമ്ബാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോഹാന്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. മസ്കറ്റില്‍ നിന്നുള്ള വിമാനത്തിലാണ് ജൊഹാന എത്തിയത്.കൊക്കൈനുമായി ഹോട്ടലിലെ മുറിയില്‍ കാത്ത് നില്‍ക്കാനും എവിടെയാണ് കൈമാറേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നുമായിരുന്നു യുവതിയോട് ഇടനിലക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നപ്പോഴാണ് യുവതി അറസ്റ്റിലായത്. എന്നാല്‍ ഇടനിലക്കാരെ കുറിച്ച്‌ തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് യുവതി പറയുന്നത്.

Leave A Reply

Your email address will not be published.