തമിഴ്നാട്ടില്‍ മാറ്റത്തിനു തുടക്കം കുറിയ്ക്കാന്‍ പുതിയ വെബ് സൈറ്റുമായി രജനികാന്ത്

0

തമിഴ്നാട്ടില്‍ മാറ്റത്തിനു തുടക്കം കുറിയ്ക്കാന്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ച്‌ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ട്വിറ്ററിലൂടെയാണ് താരം വെബ്സൈറ്റിന്റെ വിവരം പങ്കുവെച്ചത്. പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കു ആശംസ നേരുന്നതിനോടൊപ്പമാണ് താരം ഇക്കാര്യവും അറിയിച്ചത്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ പിന്തുണച്ചവര്‍ക്കു നന്ദി. തമിഴകത്ത് മികച്ച രീതിയിലുള്ള രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഈ വെബ് സൈറ്റില്‍ അംഗമാകണമെന്നും താരം അഭ്യര്‍ഥിച്ചു.രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിനും പാര്‍ട്ടിയ്ക്കും പരസ്യ പിന്തുണയാണ് ബിജെപി അറിയിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യുടെ സഖ്യകക്ഷിയായിരിക്കുമെന്നും രജനിയുടെ പാര്‍ട്ടിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരിക്കുയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശന ലക്ഷ്യവും തങ്ങളുടെ ലക്ഷ്യവും ഒന്നാണെന്നും നേതൃത്വം വ്യക്തമാക്കി.അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടില്‍ മികച്ച ഭരണം കൊണ്ടു വരണമെങ്കില്‍ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് തന്നെ പിന്തുണക്കുന്നവര്‍ വോട്ടര്‍ ഐഡി നമ്ബറും നല്‍കി വെബ്സൈറ്റില്‍ അംഗമാകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.