അമേരിക്ക-പാക്കിസ്ഥാന്‍ ബന്ധത്തില്‍ വിള്ളല്‍

0

വാഷിങ്ടണ്‍: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അമേരിക്ക പാക്കിസ്ഥാന്‍ ബന്ധം തകരുന്നതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്രംപ് പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ പലതവണ വിമര്‍ശിച്ചിരുന്നു.കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകകൂടി ചെയ്തതോടെ പാക് യുഎസ് ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടായി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്ഥാന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നും പകരം വഞ്ചന മാത്രമാണ് ലഭിച്ചതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
അമേരിക്കയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടിയതോടെ ചൈനയുമായി കൂടുതല്‍ അടുക്കുകയാകും പാക്കിസ്ഥാന്റെ തന്ത്രം. നിലവില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന പല പദ്ധതികളിലും പാക്കിസ്ഥാനും ചൈനയും പങ്കാളികളാണ്. പാക്കിസ്ഥാന് ആയുധ സഹായം നല്‍കാനും സാങ്കേതിക വിദ്യകള്‍ കൈമാറാനും ചൈന കരാറുകളുമുണ്ടാക്കി.

Leave A Reply

Your email address will not be published.