മൂന്നാം ടി20 : ന്യൂസിലാണ്ട്-വെസ്റ്റിന്‍ഡീസ് മത്സരം ഇന്ന്
ബേ ഓവലില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് ചെയും . ടെസ്റ്റും ഏകദിനങ്ങളും തോറ്റ വെസ്റ്റിന്‍ഡീസിനു ടി20 പരമ്ബര സമനിലയിലാക്കുവാനുള്ള അവസരമാണ് ഇന്നത്തേത്. പുതുവര്‍ഷ ദിവസം നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സെത്ത് റാന്‍സിനു പകരം ട്രെന്റ് ബൗള്‍ട്ട് ന്യൂസിലാണ്ട് ഇലവനില്‍ മടങ്ങിയെത്തിയിട്ടുണ്ട്.