മഹാരാഷ്ട്ര സാമുദായിക കലാപം : ആര്.എസ്.എസിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സാമുദായിക കലാപം : ആര്.എസ്.എസിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.മഹാരാഷ്ട്രയിലെ സാമുദായിക കലാപത്തില്‍ സംഘപരിവാറിനേയും ബി.ജെ.പിയേയും അദ്ദേഹം കുറ്റപ്പെടുത്തി . സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് പരിവാറും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടവരാണ് എന്ന ഫാസിസ്റ്റ് വീക്ഷണമാണ് പരിവാറിനും ബി.ജെ.പിക്കും ഉള്ളത്. മധ്യപ്രദേശിലെ ഉന പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം, ഇപ്പോള്‍ നടക്കുന്ന ഭീമ കൊറെഗാവ് പ്രക്ഷോഭം എന്നിവ സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഉള്ള ശക്തമായ ചെറുത്തു നില്‍പ്പാണെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.