ശബരിമല പേര് മാറ്റല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാകി ചെന്നിത്തല

0

തിരുവനന്തപുരം: ശബരിമലയുടെ പേര് മാറ്റം വിഷയത്തില്‍ നിലപാട് വ്യക്തമാകി ചെന്നിത്തല. ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താല്‍പര്യം അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുല്‍ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.