മോട്ടോര്‍ വാഹന ഭേദഗതി : ശനിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

0

തൃശൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് ജനുവരി ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സമരം.

തൃശൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്. ഭേദഗതി ബില്‍രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ പ്രതിഷേധം. കേരള സ്‌കൂള്‍ കലോത്സവം ആരംഭിക്കുന്ന ദിവസമാണ് സംഘടനകള്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.