ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് തുടരുന്നു: താളം തെറ്റി വ്യോമ-റെയില്‍ ഗതാഗതങ്ങള്‍

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു . രാജ്യ തലസ്ഥാനും വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഏതാനും ദിവസങ്ങളായി കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുകയാണ്. മഞ്ഞ് മൂലം കാഴ്ച അവ്യക്തമായതാണ് ഗതാഗത സംവിധാനങ്ങള്‍ താറുമാറാകാന്‍ കാരണം.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍ മഞ്ഞ് ബാധിച്ചു. മൂടല്‍ മഞ്ഞ് മൂലം 20 സര്‍വീസുകളാണ് വൈകുന്നത്. ഞായറാഴ്ച 500 സര്‍വീസുകളാണ് മൂടല്‍ മഞ്ഞ് മൂലം വൈകിയത്.
ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 14 സര്‍വീസുകള്‍ റദ്ദാക്കി. 60 സര്‍വീസുകള്‍ വൈകുകയും 18 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.