കേരള ബ്ലാസ്റ്റേഴ്സ്-പുണെ സിറ്റി നിര്‍ണായക പോരാട്ടം ഇന്ന്
കൊച്ചി: വ്യാഴാഴ്ച രാത്രി എട്ടിനാണ് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്-പുണെ സിറ്റി എഫ്.സി. പോരാട്ടം. ഏഴു മത്സരങ്ങളില്‍നിന്ന് ഏഴു പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാംസ്ഥാനത്താണ്. എട്ടു കളിയില്‍നിന്ന് 15 പോയിന്റുള്ള പുണെ രണ്ടാം സ്ഥാനക്കാരാണ്. നോര്‍ത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവരുടെ വരവ്. ടീമിലെ അന്തച്ഛിദ്രവും പരിശീലകന്റെ വിടവാങ്ങലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത ബ്ലാസ്റ്റേഴ്സിനുണ്ട്.പുണെ സിറ്റിയുമായുള്ള നിര്‍ണായക മത്സരത്തിന് മുമ്ബ് മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായ സിങ്തോ.
പരിക്കേറ്റ ബെര്‍ബറ്റോവ് പൂര്‍ണ ആരോഗ്യവാനായിട്ടുണ്ട്. വെസ്ബ്രൗണും ബെര്‍ബറ്റോവും ഇറങ്ങുന്നത് ടീമിന് ഗുണകരമാകും. പ്രതിരോധനിരയില്‍ ഉറച്ചുനിന്ന് നെമഞ്ജ പെസിക്കിന് നാലു മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ കളിക്കാനുണ്ടാകില്ല. ഇതോടെ ബ്രൗണ്‍ പ്രതിരോധത്തിലേക്ക് മടങ്ങും. പരിക്ക് മൂലം സി.കെ. വിനീത്, റിനോ ആന്റോ എന്നിവര്‍ കളിക്കില്ല.