മുംബൈയില്‍ വീണ്ടും തീപിടുത്തം : നാല് മരണം
മുംബൈ; മുംബൈയില്‍ വീണ്ടും തീപിടുത്തം. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.അര്‍ധരാത്രി 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു തീ പടര്‍ന്നത്. കാരണം അറിവായിട്ടില്ല.അന്ധേരി മാളിലെ തീപിടുത്തത്തില്‍ മരിച്ച നാലു പേരും നാലാം നിലയിലെ മുറികളില്‍ ഉറങ്ങിക്കിടന്നവരാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.പരിക്കേറ്റ ഏഴുപേരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂപ്പര്‍, മുകുന്ദ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.