ടീം ഇന്ത്യയ്ക്ക് തിരിച്ചടി; രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ടെസ്റ്റ് മത്സരം കളിക്കാനാകില്ല
ഇന്ത്യന്‍ ടീമിന് വമ്പന്‍ തിരിച്ചടി. വൈറല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നു ചികിത്സയിലായതിനാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പനി കൂടിയതിനെ തുടര്‍ന്ന് ജഡേജയെ ആശുപത്രിയിലേക്കു മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.ജഡേജയുടെ സെലക്ഷന് സംബന്ധിച്ച കാര്യത്തില്‍ ടെസ്റ്റിനു മുമ്ബ് മാത്രമേ തീരുമാനമെടുക്കൂകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന് ഫിറ്റ്നസ് വീണ്ടെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കണങ്കാലിനേറ്റ പരിക്കായിരുന്നു ധവാനു ഭീഷണിയായത്. എന്നാല്‍ അദ്ദേഹം ഫിറ്റ്നെസ്സ് വീണ്ടെടുത്തതായും ബിസിസിഐ അറിയിച്ചു.