കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം: അമേരിക്ക

0

വാഷിങ്ടണ്‍: നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്.എല്ലാവരുമായും സമാധാനപരമായി മുന്നോട്ട് പോവാനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഉത്തരകൊറിയയോടും അങ്ങനെ തന്നെയാണ്. പക്ഷെ അവര്‍ നല്ല തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ ജനതയെയും പ്രസിഡന്റിനെയും അധിക്ഷേപിക്കുന്ന നിലപാടില്‍ നിന്നും മാറണം. തുടര്‍ച്ചയായുള്ള ആണവ ഭീഷണിയും മറ്റും ഭാവിയില്‍ വലിയ അപകടം വിളിച്ച്‌ വരുത്തുമെന്നും സാന്‍ഡേഴ്സ് ചൂണ്ടിക്കാട്ടി.ഉത്തരകൊറിയന്‍ നേതാവും പ്രസിഡന്റുമായ കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. അമേരിക്കയെ തകര്‍ക്കാനായുള്ള ആണവായുധത്തിന്റെ സ്വിച്ച്‌ തന്റെ കയ്യിലാണെന്നും ഉത്തരകൊറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്സ്.

Leave A Reply

Your email address will not be published.