പീഡന ശ്രമം; സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

0

പെരുവന്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പാലൂര്‍ക്കാവ് ലക്ഷംവീട് കോളനിയില്‍ സാബു ഫ്രാന്‍സിസാ(34)ണ് പിടിയിലായത്.
മുണ്ടക്കയത്ത് സ്വകാര്യ ബസ് ഡ്രൈവറായ ഇയാള്‍ കഴിഞ്ഞ 21ന് തന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കുതറിയോടിയ പെണ്‍കുട്ടി സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച്‌ പീരുമേട് സി.ഐ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെരുവന്താനം എസ്.ഐ: പ്രശാന്ത് പി.നായര്‍, എ.എസ്.ഐ: അനില്‍കുമാര്‍, സി.പി.ഒമാരായ ബിജു, ഇസ്മയില്‍, സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.