പൂണെ പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന

0

മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച്‌ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച്‌ ശിവസേന. മുഖപത്രമായ സാമ്നയിലാണ് വിമര്‍ശവുമായി ശിവസേന രംഗത്തെത്തിയത്.സംസ്ഥാന പൊലീസും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറുമാണ് പ്രശ്നം വഷളാക്കിയതെന്നും സാമ്ന കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറിന് ക്രമസമാധാനം പരിപാലിക്കാനാവുന്നില്ല. പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഹാരാഷ്ട്രക്ക് പുറത്ത് നിന്ന് വരുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.