മുത്തലാഖ് ബില്ല് സെലക്‌ട് കമ്മിറ്റിയിലേയ്ക് വിടാന്‍ തീരുമാനം

0

ദില്ലി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുത്തലാഖ് നിരോധന ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടുവാന്‍ സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷ ബഹളം തുടരന്നതിനാല്‍ ബില്ല് രാജ്യസഭയില്‍ പാസാകുവാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് ഇത്. അതേ സമയം ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണം എന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.
ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലുറച്ച്‌ പ്രതിപക്ഷത്തിന്‍റെ നീക്കം. ബില്ലില്‍ മാറ്റംവേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള വ്യവസ്ഥ എടുത്തുകളയണം എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ട് രൂക്ഷമായ വാദപ്രതിവാദത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്.

Leave A Reply

Your email address will not be published.