ഇന്ത്യന്‍ ചരിത്രം തിരുത്തിക്കുറിക്കാന്‍ ജിസാറ്റ്-11മായി ഐഎസ്‌ആര്‍ഒ

0

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐഎസ്‌ആര്‍ഒ ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്-11 എന്ന വമ്ബന്‍ ഉപഗ്രഹമാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. 500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ജിസാറ്റ്-11ല്‍ ഉണ്ട്.ഉപഗ്രഹത്തില്‍ അധിഷ്ഠിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള ജിസാറ്റ്-11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിക്കുമെന്ന് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ടെലികോം രംഗത്തും വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജിസാറ്റ്-11ന് സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.ഫ്രഞ്ച് ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്റോയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍, വിക്ഷേപണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടേയും ആകെ ശേഷിക്ക് തുല്യമാണ് ജിസാറ്റ്-11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെപ്പോലെയാണ് ജിസാറ്റ്-11 പ്രവര്‍ത്തിക്കുക. ഐഎസ്‌ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയാകും ജിസാറ്റ്-11.

Leave A Reply

Your email address will not be published.