ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി

0

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍. നടന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. തന്‍റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു. അഭിഭാഷകന്‍ വഴിയാണ് ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്.

അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി. ഉണ്ണിക്കെതിരെ യുവതി കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം, പീഡനക്കേസില്‍ ഉള്‍പെ്പടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന ില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപേ്പാള്‍ ചേരാനെല്ളൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപെ്പടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ച ുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.