കോച്ച്‌ ജോണ്‍ ഗ്രിഗറിക്ക് ഐ.എസ്.എല്ലില്‍ നിന്ന് വിലക്ക്

0

ഐ.എസ്.എല്ലില്‍ കോച്ചുമാര്‍ക്ക് കഷ്ടകാലം തുടരുന്നു. ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരത്തിനിടെ അച്ചടക്കം ലംഘനം നടത്തിയതിനു ചെന്നൈയിന്‍ എഫ്.സി കോച്ച്‌ ജോണ്‍ ഗ്രിഗറിയെ ഐ.എസ്.എല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി.

മൂന്ന് മത്സരത്തിലെ വിലക്കിനു പുറമെ 4 ലക്ഷം രൂപ പിഴയായും വിധിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പിഴ വിധിച്ചിരിക്കുന്നത്. റഫറിമാറോട് മോശമായി പെരുമാറിയതിനാണ് കോച്ചിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് പൂനെ കോച്ച്‌ റാങ്കോ പോപോവിച്ചിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മത്സര ശേഷമുള്ള പത്ര സമ്മേളനത്തില്‍ റഫറിമാരെ വിമര്‍ശിച്ചതിനാണ് പോപോവിച്ചിന് അച്ചടക്ക സമിതി വിലക്ക് ഏര്‍പ്പെടുത്തിയത്.

Leave A Reply

Your email address will not be published.